ഗോള്‍ മഴ തീര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

മലപ്പുറം: കര്‍ണാടകയെ ഗോള്‍ മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍.
7-3നാണ് കര്‍ണാടകയെ തകര്‍ത്തത്. അഞ്ചുഗോള്‍ നേടിയ ടി.കെ.ജെസിനാണ് കേരളത്തിന്റെ വിജയശില്‍പി. 30ാം മിനിറ്റില്‍ പകരക്കാരനായാണ് ജെസിന്‍ കളത്തിലിറങ്ങിയത്.

ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യപകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനുറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്.

ബംഗാളും മണിപ്പുരും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെ കേരളം ഫൈനലില്‍ നേരിടും.

Exit mobile version