ഇനി ‘ഭീമന്റെ വഴി’! ഒറ്റപ്പറക്കലിൽ വഹിക്കുക 850 ആളുകളെ; ഉക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനയെ സഹായിക്കാൻ അമേരിക്കൻ നിർമ്മിത സി17 ഗ്ലോബ്മാസ്റ്റർ

ന്യൂഡൽഹി റഷ-യുക്രെയിൻ യുദ്ധത്തിനിടെ ഉക്രൈനിൽ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ വ്യോമസേന രഗത്തിറക്കുന്നത് അമേരിക്കൻ നിർമിത സി17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങളെ. ഭീമൻ ചരക്കു വിമാനങ്ങളായ ഇവയിൽ ഒരേ സമയം 850 ആളുകളെ വഹിക്കാനാകുമെന്നതാണ് പ്രത്യേകത. ലോകമെമ്പാടും രക്ഷകനെന്നാണ് ഗ്ലോബ് മാസ്റ്റർ വിമാനങ്ങൾ അറിയപ്പെടുന്നത്. ഓപ്പറേഷൻ ഗംഗ എന്ന പേരിൽ ഇപ്പോൾ ഇന്ത്യ നടത്തുന്ന രക്ഷാപ്രവർത്തനത്തിലും ഗ്ലോബ് മാസ്റ്റർ പങ്കുചേരുകയാണ്.

യെമനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ റാഹത്തിനായും സി17 ഗ്ലോബ്മാസ്റ്ററാണ് ഇന്ത്യ ഉപയോഗിച്ചത്. യെമൻ സർക്കാരും ഹൂതി വിമതരും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് ഓപ്പറേഷൻ റാഹത്ത് നടത്തിയത്. സംഘർഷത്തിനിടെ യെമനിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് ഇന്ത്യക്കാരെയും നൂറുകണക്കിന് വിദേശ പൗരന്മാരെയുമാണ് ഇന്ത്യയുടെ നേതൃത്വത്തിൽ അന്ന് രക്ഷപ്പെടുത്തിയത്.

ALSO READ- പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ചു; യാതൊരു അസ്വസ്ഥതയും തോന്നാത്തതിനെ തുടർന്ന് ചികിത്സിച്ചില്ല; മൂന്നാം നാൾ 17കാരിക്ക് ദാരുണമരണം

2020ൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയിൽ കുടുങ്ങി പോയ ഇന്ത്യൻ വിദ്യാർത്ഥികളെ അടിയന്തിരമായി നാട്ടിലെത്തിക്കാനും സി17 ഗ്ലോബ്മാസ്റ്ററിനെയാണ് വ്യോമസേന ഉപയോഗിച്ചത്.

Exit mobile version