കുട്ടികൾ കാറുമായി റോഡിൽ പറപറന്നു; ചായക്കടയിലേക്ക് ഇടിച്ചുകയറ്റി; ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; സോഷ്യൽമീഡിയയിൽ രോഷം

ആലുവ: എറണാകുളം ആലുവയ്ക്ക് സമീപത്ത് മുട്ടത്ത് കുട്ടികൾ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ സോഷ്യൽമീഡിയയിൽ ജനരോഷം. കുട്ടി ഡ്രൈവർമാരെ തടയാൻ കർശനമായ നിയമങ്ങൾ ഇനിയും ആവശ്യമാണെന്ന് കമന്റുകൾ സൂചിപ്പിക്കുന്നു. ഇടത്തല കുഴിവേലിപ്പിടി സ്വദേശി ബക്കറാണ് മരിച്ചത്. കളമശ്ശേരി ഗുഡ്‌ഷെഡിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം.

കുട്ടികൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക് പറ്റി. പ്രായപൂർത്തിയാകാത്ത അഞ്ച് കുട്ടികളാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

ALSO READ- ‘ഒരേ വസ്ത്രം ധരിച്ചെത്തി, ബോംബെറിഞ്ഞു, റോഡില്‍ തലയില്ലാത്ത മൃതദേഹം’, കണ്ണൂരില്‍ കല്യാണ വീട്ടില്‍ പാട്ടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം, ക്രൂരം

നിയന്ത്രണം വിട്ട കാർ ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവിടെ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ബക്കറിനും സമീപത്തുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേൽക്കുകയായിരുന്നു. ഗുതുരാവസ്ഥയിലാ ബക്കർ പിന്നീട് മരണപ്പെട്ടു.

ALSO READ- അമ്മയേയും, ഉമ്മയേയും നോക്ക്, നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കുന്നു; ഹിജാബ് വിഷയത്തിൽ എപി അബ്ദുള്ളക്കുട്ടി

കാറിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് ഇവരുടെ രക്ഷിതാക്കളെ കണ്ടെത്തിയതായാണ് വിവരം. കുട്ടികൾ എവിടെയാണ് പോയത് തുടങ്ങിയ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്.

Exit mobile version