ഹൗ ഡൂ യൂ ഫീല്‍ നൗ ? ഇന്റര്‍വ്യൂവിലെ ആദ്യ ചോദ്യത്തില്‍ തന്നെ പകച്ച് പോയ ഒരു ഡേറ്റ സയന്റിസ്റ്റിന്റെ സിവില്‍ സര്‍വീസ് കഥ

സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിന് വേണ്ടി തയ്യാറെടുക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്ന് ചോദിച്ചാല്‍ അപര്‍ണ എംബി പറയും പ്രസന്‍സ് ഓഫ് മൈന്‍ഡ് ഉണ്ടാക്കിയെടുക്കൂ എന്ന്. കാരണം അപര്‍ണയോട് ഇന്റര്‍വ്യൂ ബോര്‍ഡ് ചോദിച്ച ആദ്യത്തെ ചോദ്യം ഇപ്പോളെന്താണ് തോന്നുന്നത് എന്നതായിരുന്നു. ഇന്റര്‍വ്യൂവില്‍ ചോദിക്കാവുന്ന ഒട്ടുമിക്ക വിഷയങ്ങളെപ്പറ്റിയും ധാരണ ഉണ്ടാക്കിയിരുന്നുവെങ്കിലും ആദ്യത്തെ ചോദ്യത്തില്‍ തന്നെ അപര്‍ണ പകച്ച് പോയി. ഇത് താന്‍ പഠിച്ചതല്ലല്ലോ എന്നായിരുന്നു അപര്‍ണയുടെ മനസ്സില്‍ വന്ന ആദ്യ ചിന്ത. ഇതോടെയാണ് എത്രമാത്രം എന്തൊക്കെ പഠിച്ച് ചെന്നാലും മനസ്സ് നമ്മുടെ കൂടെയല്ല എങ്കില്‍ ഏത് പരീക്ഷയായാലും നേരിടാനാവില്ല എന്ന അഭിപ്രായത്തില്‍ അപര്‍ണ എത്തുന്നത്.

2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 62ാം റാങ്കുകാരി ആണ് അപര്‍ണ. പ്രിലിംസ് രണ്ട് തവണ സ്വന്തമായി തയ്യാറെടുത്ത് എഴുതി പരാജയപ്പെട്ട ശേഷമായിരുന്നു സീരിയസായി സിവില്‍ സര്‍വീസ് അറ്റംപ്റ്റ് ചെയ്യണം എന്ന തോന്നലില്‍ അപര്‍ണ ഐലേണിലെത്തുന്നത്. സിവില്‍ സര്‍വീസ് എന്നത് പണ്ട് തൊട്ടേ ഉള്ള മോഹമായിരുന്നു എങ്കിലും ഇക്കണോമിക്‌സില്‍ പിജി കഴിഞ്ഞ് കുറച്ച് നാള്‍ ഡേറ്റ സയന്റിസ്റ്റായി ജോലിയും ചെയ്ത ശേഷമായിരുന്നു ഇതിനുവേണ്ടിയുള്ള അപര്‍ണയുടെ തയ്യാറെടുപ്പുകള്‍.

ഐലേണിലെത്തിയതോടെയാണ് ഒരു നല്ല മെന്ററിന് പരീക്ഷയില്‍ വരുത്താവുന്ന മാറ്റങ്ങള്‍ അപര്‍ണ തിരിച്ചറിയുന്നത്. മെന്റേഴ്‌സിന്റെ ഫീഡ്ബാക്കുകളാണ് ഉത്തരങ്ങള്‍ മികച്ചതാക്കാന്‍ പ്രധാന പങ്ക് വഹിക്കുന്നതെന്നാണ് അപര്‍ണയുടെ അഭിപ്രായം. ഇത് കൂടാതെ ടെസ്റ്റ് സീരീസുകളും ഒഴിച്ചുകൂടാനാവാത്തതാണെന്ന് അപര്‍ണ പറയുന്നു.

“ഉത്തരമെഴുതുന്നതില്‍ പറ്റുന്ന പിഴവുകളാണ് പലപ്പോഴും പരീക്ഷകളില്‍ വില്ലനാകുന്നത്. എത്രയൊക്കെ നന്നായി പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞാലും യുപിഎസ് സി ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ഉത്തരങ്ങള്‍ എഴുതിയിട്ടേ കാര്യമുള്ളൂ. ഇതിന് ഉത്തരങ്ങള്‍ സോള്‍വ് ചെയ്ത് പരിശീലിക്കണം. സമയം ക്രമീകരിച്ച് ആവശ്യമുള്ള കാര്യങ്ങള്‍ എഴുതുകയാണ് വേണ്ടത്. ഐലേണില്‍ വെച്ച് ധാരാളം ടെസ്റ്റ് സീരീസുകളില്‍ പങ്കെടുത്തിട്ടുണ്ട്. ടെസ്റ്റുകളില്‍ നല്‍കുന്ന ഉത്തരങ്ങള്‍ക്ക് കൃത്യമായ ഫീഡ്ബാക്കുകള്‍ നല്‍കുന്ന മെന്റേഴ്‌സ് ഉള്ളത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.”

“ഐലേണിലെ മെന്റേഴ്‌സിന്റെ പ്രോത്സാഹനം ഇക്കാര്യത്തില്‍ എടുത്ത് പറയേണ്ടതാണ്. ഡാഫ് അനാലിസിസിന് ഷിനാസ് സര്‍ ഒക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അത്തരം സപ്പോര്‍ട്ടുകളില്ലെങ്കില്‍ പരീക്ഷകളെ നേരിടാനാവുമായിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. പിന്നെ സിവില്‍ സര്‍വീസ് ആണ് ആഗ്രഹം എങ്കില്‍ യുപിഎസ്‌സി പരീക്ഷകളുടെ ഗൗരവം അറിഞ്ഞ് വേണം തയ്യാറെടുപ്പുകള്‍ നടത്താന്‍. ഇതിന് ധാരാളം വായിക്കണം. സിവില്‍ സര്‍വീസ് ആഗ്രഹമുള്ളവര്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യമാണ് വായനാശീലം വളര്‍ത്തിയെടുക്കുക എന്നത്.” അപര്‍ണ പറയുന്നു.

“മൂന്നാമത്തെ അറ്റംപ്റ്റില്‍ ചെയ്ത ഏറ്റവും ആദ്യത്തെ കാര്യം സിലബസ് നന്നായി മനസ്സിലാക്കിയെടുക്കുകയായിരുന്നു. എല്ലാ വിഷയങ്ങളില്‍ നിന്നും എന്തെങ്കിലും ഒക്കെ നോട്ട്ബുക്കിലുണ്ടെന്ന് ഉറപ്പാക്കിയായിരുന്നു പഠനം. മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പറുകള്‍ ഒക്കെ ധാരാളം ചെയ്തിരുന്നത് കൊണ്ട് ചോദ്യങ്ങള്‍ എങ്ങനെയൊക്കെ വരാം എന്നതിനെ പറ്റി ഏകദേശ ധാരണയൊക്കെ ഉണ്ടായിരുന്നു. ഇതൊക്കെ റാങ്ക് നേടാന്‍ സഹായിച്ചു എന്ന് വേണം പറയാന്‍. പിന്നെ വീട്ടുകാരുടെ സപ്പോര്‍ട്ടും എടുത്ത് പറയേണ്ടതാണ്. അച്ഛനുമമ്മയും നല്‍കിയിരുന്ന പിന്തുണ കാരണം പഠിക്കുക എന്ന ഒരു ജോലിയേ എനിക്കുണ്ടായിരുന്നുള്ളൂ.” അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ഇക്കണോമിക്‌സ് ആയിരുന്നു അപര്‍ണയുടെ ഓപ്ഷണല്‍. ആഗ്രഹിച്ച പോലെ ഐഎഎസ് തന്നെയാണ് അപര്‍ണയ്ക്ക് ലഭിച്ചിരിക്കുന്ന സര്‍വീസ്.

Exit mobile version