മിസോറാമില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; പുറത്തുനിന്നുള്ളവര്‍ക്ക് മിസോറാമിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം

MIZORAM | bignewslive

മിസോറാം: മിസോറാമില്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 11 വരെയാണ് ലോക്ക് ഡൗണ്‍. തലസ്ഥാനമായ ഐസ്വാേളടക്കമുള്ള 11 ജില്ലകളിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

അതേസമയം അവശ്യ സര്‍വീസുകള്‍ക്ക് ലോക്ക് ഡൗണില്‍ ഇളവുണ്ട്. നാളെ രാവിലെ 4 മണി മുതല്‍ മെയ് മൂന്ന് രാവിലെ നാല് വരെയാണ് ലോക്ക് ഡൗണ്‍. പുറത്തുനിന്നുള്ളവര്‍ മിസോറാമിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

പ്രത്യേക എന്‍ട്രി പോയിന്റിലൂടെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കൂ. പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും റാപിഡ് ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം. അതേസമയം കുറഞ്ഞ ദിവസത്തേക്കാണ് സംസ്ഥാനത്തേക്ക് വരുന്നതെങ്കില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. അല്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

Exit mobile version