ഗുജറാത്തില്‍ ഗെയിമിംഗ് സെന്ററില്‍ വന്‍തീപിടുത്തം; 20 പേര്‍ വെന്തു മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ 20 പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. തീപിടുത്തത്തില്‍ കെട്ടിടത്തിനകത്ത് നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 കുട്ടികളെ രക്ഷപ്പെടുത്തിയതായി ദൗത്യസംഘം അറിയിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിലാണ് തീ പടര്‍ന്നത്. പരിക്കേറ്റവരെ രാജ്‌കോട്ട് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഗേമിങ് സെന്റര്‍ ഉടമ യുവരാജ് സിംഗ് സോളങ്കിക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Exit mobile version