ഈ വിജയം എകെജിക്ക് സമർപ്പിക്കുന്നു; വിടി ബൽറാമിനെ തറപറ്റിച്ചതിന് പിന്നാലെ എംബി രാജേഷ്

പാലക്കാട്: എംബി രാജേഷ് തന്റെ വിജയം എകെജിക്ക് സമർപ്പിച്ചു. 2571 വോട്ടിന്റെ ഭൂരിപക്ഷത്തോടെ തൃത്താല മണ്ഡലം പിടിച്ചടക്കിയതിന് പിന്നാലെയായിരുന്നു എംബി രാജേഷിന്റെ തൃത്താലയിലെ വിജയം.

ജയമുറപ്പിച്ച എംബി രാജേഷ് ഈ വിജയം എകെജിക്ക് സമർപ്പിച്ചത് വിടി ബൽറാമിന്റെ വിവാദ പരാമർശങ്ങളെ തുടർന്നാണ്. എകെജിയെ അപകീർത്തിപ്പെടുത്തിയ ബൽറാമിന്റെ പരാമർശങ്ങൾ അന്ന് ഏറെ വിവാദമായിരുന്നു.

തുടക്കം മുതൽ ലീഡ് നിലനിർത്തിയിരുന്ന വിടി ബൽറാം അവസാന റൗണ്ടുകളിലാണ് പിന്നിൽ പോയത്. വോട്ടെണ്ണലിന്റെ അവസാനം എൽഡിഎഫ് സ്ഥാനാർത്ഥി എംബി രാജേഷ് ലീഡ് പിടിച്ചെടുക്കുകയായിരുന്നു.

Exit mobile version