നേമം തിരിച്ചു പിടിച്ച് എല്‍ഡിഎഫ്; ശിവന്‍കുട്ടിക്ക് ലീഡ്, കുമ്മനം പിന്നില്‍

v sivankuty | bignewslive

തിരുവനന്തപുരം: നേമത്തെ ലീഡ് വീണ്ടും തിരിച്ച് പിടിച്ച് എല്‍ഡിഎഫ്. വി ശിവന്‍കുട്ടിക്ക് 1576 വോട്ടിന്റെ ലീഡാണ് ഇപ്പോള്‍ ഉള്ളത്. കുമ്മനം രാജശേഖരനെ പിന്നിലാക്കിയാണ് ശിവന്‍ കുട്ടി ലീഡ് ഉയര്‍ത്തിയത്. അതേസമയം ഇനി ആറ് റൗണ്ട് കൂടി ബാക്കി നില്‍ക്കുന്നുണ്ട്.

ഇപ്പോഴത്തെ ലീഡ് നില എല്‍.ഡി.എഫ് – 95, യു.ഡി.എഫ് – 44 എന്‍ഡി.എ – 1 മറ്റുള്ളവര്‍ – 0 എന്നിങ്ങനെയാണ്.

കഴക്കൂട്ടത്ത് പത്ത് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കടകംപള്ളി സുരേന്ദ്രന് 16,159 വോട്ടുകളുടെ ലീഡ്. ബിജെപി സ്ഥാനാര്ത്ഥി ശോഭ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത്.

Exit mobile version