തൃത്താലയില്‍ എംബി രാജേഷ് മുന്നില്‍; വിടി ബല്‍റാം പിന്നിലേക്ക്

mb rajesh | bignewslive

തൃത്താല: കനത്ത മത്സരം നടന്ന തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ് മുന്നില്‍. 71 വോട്ടുകള്‍ക്കാണ് എംബി രാജേഷ് ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിടി ബല്‍റാം പിന്നിലേക്ക്. കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മുന്നില്‍ നില്‍ക്കുന്നു.

തൃപ്പൂണിത്തുറയില്‍ എം സ്വരാജ് പിന്നില്‍. കെ ബാബുവിന് ലീഡ് വര്‍ധിച്ചു. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് ഒഴികെ മറ്റ് എല്ലായിടത്തും എല്‍ഡിഎഫ് മുന്നില്‍. പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ലീഡ് ചെയ്യുന്നു. ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ് ഇവിടെ പിന്നിലാണ്.

അതേസമയം മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളില് നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങി.

Exit mobile version