രാജ്യത്ത് ഇനിമുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താം;കേന്ദ്ര സര്‍ക്കാര്‍ അനുമതി

surgeries ayurveda doctors

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയതിന് ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താം. ഇതിനുപുറമെ ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ചെവി, തൊണ്ട, മൂക്ക്, കണ്ണ്, എല്ലുകള്‍, പല്ലുകള്‍ എന്നിങ്ങനെയുള്ള സര്‍ജറികള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ എതിര്‍പ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് പരിശീലനം നല്‍കില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നുമാണ് ഐഎംഎ പ്രതികരിച്ചത്.

Exit mobile version