നല്ല ഇനം ‘വാസു അണ്ണന്‍’, വലുതാകുമ്പോള്‍ കണ്ണ് ചുവന്നില്ലെങ്കില്‍ പണം തിരികെ; മകനൊപ്പമുള്ള ചിത്രത്തിന് കലക്കന്‍ അടിക്കുറിപ്പുമായി രമേശ് പിഷാരടി

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സിനിമ നടന്‍ രമേശ് പിഷാരടി. എന്തുകാര്യവും രസകരമായി അവതരിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ രമേഷ് പിഷാരടി ഒരു പടി മുന്നില്‍ തന്നെയാണ്. അത്തരത്തിലുള്ള ഒന്നാണ് അദ്ദേഹം േേസാഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കുള്ള അടിക്കുറിപ്പുകള്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും രസകരമായ അടിക്കുറിപ്പുകള്‍ നല്‍കാന്‍ ഇദ്ദേഹത്തിന് ഒരു പ്രത്യക കഴിവ് തന്നെയാണ്. പിഷാരടി ഇടുന്ന ക്യാപ്ഷനുകള്‍ വായിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ കയറുന്നവരുമുണ്ടത്രേ.

ഇപ്പോഴിതാ തന്റെ ഇളയമകനോടൊപ്പമുള്ള ഒരു ചിത്രമാണ് പിഷാരടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ആ ചിത്രത്തിന് പിഷാരടി നല്‍കിയിരിക്കുന്ന ഒരു ക്യാപ്ഷന്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

നല്ല ഇനം ‘വാസു അണ്ണന്‍’ (വലുതാകുമ്പോള്‍ കണ്ണ് ചുവന്നില്ലെങ്കില്‍ പണം തിരിക) എന്നാണ് പിഷാരടിയുടെ രസികന്‍ അടിക്കുറിപ്പ്. ഫെയ്‌സ്ബുക്ക് സ്റ്റോറിയായി പിഷാരടി പങ്കുവച്ച ഈ ചിത്രവും അടിക്കുറിപ്പും വളരെപ്പെട്ടന്നാണ് വൈറലായത്. ട്രോളന്മാരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

Exit mobile version