ഇനി ഐറ്റം ഡാൻസറുമായുള്ള ബന്ധം രഹസ്യമല്ല, പരസ്യം; വെളിപ്പെടുത്തലുമായി ഹാർദ്ദിക് പാണ്ഡ്യ

മുംബൈ: ഏറെ കാലമായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ മറുപടിയുമായി ഹാർദ്ദിക് പാണ്ഡ്യ. നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള പ്രണയം തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഈ യുവതാരം. പുതുവർഷത്തിൽ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നടി നടാഷയുടെ കൈപിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പാണ്ഡ്യ സംശയാലുക്കൾക്ക് മറുപടി നൽകിയത്.

ഏറെ നാളായി ഇരുവരും ഡേറ്റിങ്ങിലാണെന്നായിരുന്നു മുമ്പ് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ. എന്നാൽ ഇരുവരും ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. മോഡലും നർത്തകിയുമായ നടാഷ ബോളിവുഡ് ഐറ്റം സോങ്ങുകളിലെ സ്ഥിരം സാന്നിധ്യമാണ്. അതേസമയം പുറംഭാഗത്തെ വേദന തുടർച്ചയായി അലട്ടിയതു കാരണം ശസ്ത്രക്രിയക്കു വിധേയനായ പാണ്ഡ്യ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്.

Exit mobile version