നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി ആന്റപ്പനും മാധുരിയും; ‘പ്രതി പൂവന്‍ കോഴി’ ഇന്ന് തീയ്യേറ്ററുകളിലേക്ക്

ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്

‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് മഞ്ജു വാര്യരെ നായികയാക്കി സംവിധാനം ചെയ്ത ‘പ്രതി പൂവന്‍ കോഴി’ ഇന്ന് തീയ്യേറ്ററുകളിലേക്ക്. കേരളത്തിലെ നൂറ്റിപതിനെട്ടോളം തീയ്യേറ്ററുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ആന്റപ്പന്‍ എന്ന വില്ലന്‍ വേഷത്തിലെത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരുന്നു.

അനുശ്രീ, അലന്‍സിയര്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version