‘എന്താ ഇവിടെ….? നീ വെള്ളത്തില്‍ കിടന്നാ മതി ട്ടാ’…. കരയിലിരുന്ന് വിശ്രമിക്കുന്ന ആമയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കുറുമ്പി പൂച്ച, വീഡിയോ

കരയിലിരുന്ന വിശ്രമിക്കുന്ന ആമയെ തടാകത്തിലേക്ക് തള്ളിയിടുകയാണ് ഈ കുട്ടി കുറുമ്പി

പൂച്ച എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഓടിയെത്തുന്നത് അതിന്റെ മധുരമുള്ള പതിഞ്ഞ സ്വരമാണ്. ദൃതുലമായ രോമങ്ങളും കുറച്ച് കുറുമ്പ് കൂടുതലുള്ള വര്‍ഗമാണ് പൂച്ചകള്‍. അത്തരത്തില്‍ ഒരു കുറുമ്പി പൂച്ചയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കരയിലിരുന്ന വിശ്രമിക്കുന്ന ആമയെ തടാകത്തിലേക്ക് തള്ളിയിടുകയാണ് ഈ കുട്ടി കുറുമ്പി.

കൗതകവും രസകരവുമായ വീഡിയോ വരുന്നത് റഷ്യയില്‍ നിന്നാണ്. ആന്റണ്‍ ഫിയോക്കോവിസ്‌ക്കി എന്ന യുവാവാണ് വീടിനു സമീപത്തുള്ള കുളക്കരയില്‍ നിന്നും ഈ കൗതുകകരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ആമയുടെ പുറകില്‍ തട്ടി കുളത്തിന്റെ വക്കിലെത്തിച്ച ശേഷമാണ് ആമയെ തള്ളിയിട്ടത്. കൃത്രിമമായി നിര്‍മിച്ച കുളത്തിനുള്ളില്‍ വേറെയും ആമകളുണ്ടായിരുന്നു. ഒത്തിരി രസകരമായ വീഡിയോ ഷെയര്‍ ചെയ്ത നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ആളുകളാണ് കണ്ടത്.

Exit mobile version