എഴുന്നേറ്റയുടനെ തന്നെ ഒരു കപ്പ് ചായ നിര്‍ബന്ധാ, കിട്ടിയില്ലെങ്കില്‍ പുള്ളി അനങ്ങില്ല; കൗതുകമായി കുതിരയുടെ ചായകുടി വീഡിയോ, വൈറല്‍

15 വര്‍ഷമായി ഇംഗ്ലണ്ടില്‍ പോലീസ് സേനയ്‌ക്കൊപ്പം ജോലി ചെയ്യത് വരുകയാണ് ജെയ്ക്

മനുഷ്യരുടെ ഒരു ശീലമാണ് രാവിലെ എഴുന്നേറ്റയുടനെ ഒരു കപ്പ് ചായ അല്ലെങ്കില്‍ കാപ്പി. ഇത് കുടിക്കുന്നതോടെയാണ് ഓരോരത്തരുടെയും ദിവസം ആരംഭിക്കുന്നത്. ഇത്തരത്തില്‍ മനുഷ്യരല്ലാതെ ഈ ശീലമുള്ളവരെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും ഉണ്ടാകില്ലായിരിക്കും.

എന്നാല്‍ നമ്മുടെ ചിന്തകളെ ഒന്ന് മാറ്റി ചിന്തിക്കേണ്ട തരത്തിലുള്ള വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോലീസ് സേനയിലെ ജെയ്ക് എന്ന കുതിരയാണ് വീഡിയോയിലെ താരം. രാവിലെ എഴുന്നേറ്റയുടനെ ഒരു കപ്പ് ചായ നിര്‍ബന്ധമാണ് ജെയ്കിന്. 15 വര്‍ഷമായി ഇംഗ്ലണ്ടില്‍ പോലീസ് സേനയ്‌ക്കൊപ്പം ജോലി ചെയ്യത് വരുകയാണ് ജെയ്ക്.

ആദ്യ കാലത്ത് ഫിഫ്റ്റ് അനുസരിച്ച് രാവിലെ ആര് സവാരിക്കായി ജെയ്ക്കിന്റെ അടുത്ത് വന്നാലും അവര്‍ കുടിക്കുന്ന ചായ കുറച്ച് ജെയ്ക്കിന് നല്‍കിയിരുന്നു. ഇതോടെ കുതിരക്ക് ചായ ഇല്ലാതെ പറ്റാതെയായി. തുടര്‍ന്ന് രാവിലെ ഒരു കപ്പ് ചായ കിട്ടിയില്ലെങ്കില് ജെയ്ക് അനങ്ങില്ല എന്ന സ്ഥിതിയായി. ഈ സാഹചര്യത്തില്‍ ജെയ്ക്ക് എഴുന്നേക്കുന്നതിന് മുമ്പേ തന്നെ ഒരു കപ്പ് ചായ കുതിരക്ക് മുമ്പില്‍ എത്തിയിരിക്കണം.

അതും കുടിച്ച ശേഷമാണ് ജെയ്ക്ക് ജോലിയില്‍ പ്രവേശിക്കുന്നത്. ജെയ്ക് ചായ കുടിക്കുന്ന വീഡിയോ മെഴ്‌സിസൈഡ് പോലീസാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. കൗതുകകരമായ ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആളുകള്‍ ഏറ്റെടുത്തു.

Exit mobile version