യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം

ലോസ് ഏഞ്ചലസ്: യാത്രക്കാരുമായി പറന്നുയര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. എന്‍ജിനില്‍ തീപിടിത്തമുണ്ടായതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. 18 ജീവനക്കാരുള്‍പ്പെടെ 360 പേരുമായി പറന്നുയര്‍ന്ന ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് പിആര്‍ 113 ബോയിങ് 777 വിമാനത്തിലെ എഞ്ചിനിലാണ് തീപിടുിത്തമുണ്ടായത്.

റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിക്കുന്നത് കണ്ട ഉടനെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലത്തിറക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം വിമാനത്തിന്റെ എഞ്ചിനില്‍ നിന്ന് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ പകര്‍ത്തി പ്രചരിപ്പിച്ചു.

Exit mobile version