ഷുവൈഖില്‍ വന്‍ തീപിടിത്തം; 3 പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കുവൈറ്റിലെ ഷുവൈഖില്‍ എണ്ണ വില്‍പന കേന്ദ്രം, ഗാരിജുകള്‍, ഓട്ടോപാര്‍ട്ട്‌സ് കടകള്‍ എന്നിവയുള്‍പ്പെട്ട വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍ തീപിടത്തം. കുവൈറ്റിലെ ഷുവൈഖില്‍ എണ്ണ വില്‍പന കേന്ദ്രം, ഗാരിജുകള്‍, ഓട്ടോപാര്‍ട്ട്‌സ് കടകള്‍ എന്നിവയുള്‍പ്പെട്ട വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ ഏഴോടെ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഏകദേശം 2000 ചതുരശ്ര മീറ്റര്‍ പ്രദേശത്തായിരുന്നു അഗ്‌നിബാധയുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Exit mobile version