സൗദിയില്‍ ഉല്ലാസ ബോട്ടില്‍ വന്‍ തീപിടുത്തം

സൗദി അറേബ്യയുടെ വടക്കുകിഴക്കന്‍ തീരദേശത്തിനടുത്തുള്ള കടലില്‍ വെച്ചാണ് ഉല്ലാസ ബോട്ടിന് തീപിടിച്ചത്

റിയാദ്: സൗദിയില്‍ ഉല്ലാസ ബോട്ടിന് തീപിടിച്ചു. സൗദി അറേബ്യയുടെ വടക്കുകിഴക്കന്‍ തീരദേശത്തിനടുത്തുള്ള കടലില്‍ വെച്ചാണ് ഉല്ലാസ ബോട്ടിന് തീപിടിച്ചത്. സംഭവസമയം ബോട്ടിലുണ്ടാിരുന്ന നാല് ഇന്ത്യന്‍ പൗരന്‍മാരെ സൗദി സുരക്ഷാസേന രക്ഷപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച അതിര്‍ത്തി സേന നിരീക്ഷണം നടത്തുന്നതിനിടെയാണ് ഉല്ലാസ ബോട്ടിന് തീപിടിച്ചത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് സുരക്ഷ നല്‍കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഉല്ലാസ ബോട്ടുകള്‍ സര്‍വീസ് നടത്തുമ്പോള്‍ വേണ്ട സുരക്ഷ സംവിധാനം ഒരുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം കടുത്ത ശിക്ഷ നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Exit mobile version