സൗദിയില്‍ ഇനി വാഹനങ്ങളുടെ എഞ്ചിന്‍ ഓഫാക്കാതെ പുറത്തിറങ്ങിയാല്‍ പിഴ; കാരണം ഇതാണ്

നിയമം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 150 റിയാലാണ് പിഴ ചുമത്തുന്നത്

റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം എഞ്ചിന്‍ ഓഫാക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 100 മുതല്‍ 150 റിയാലാണ് പിഴ ചുമത്തുന്നത്. സൗദിയില്‍ വാഹനം ഓഫ് ആക്കാതെ പോകുന്നതിനാല്‍ വ്യാപകമായി മോഷണം നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നിയമം കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

വാഹനം ഓഫ് ആക്കാതെ ഉടമകള്‍ പുറത്തിറങ്ങിയ നിമിഷങ്ങള്‍ക്കുള്ളില്‍ വാഹനങ്ങള്‍ മോഷണം പോയെന്ന് നിരവധി സംഭവങ്ങള്‍ ഉണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ലൈറ്റര്‍ വാങ്ങാനായി വാഹനം ഓഫ് ആക്കാതെ പുറത്തിറങ്ങിയപ്പോഴേക്കും ഒരു യുവാവ് വാഹനത്തില്‍ കയറി അതുമായി കടന്നുകളഞ്ഞെന്നാണ് ഏറ്റവുമൊടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. സംഭവവുമായി ബന്ധപ്പെട്ട് സൗദി സ്വദേശി പരാതി നല്‍കിട്ടുണ്ട്. അതേസമയം ഒരാഴ്ചയ്ക്ക് ശേഷം കളവ് പോയ വാഹനം കണ്ടെത്തി.

Exit mobile version