സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തം; തൊഴില്‍ നഷ്ടമാകുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു

സൗദിയില്‍ പ്രതിവര്‍ഷം 1,468 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും 492 സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമായതോടെ വന്‍ തോതില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ പ്രതിവര്‍ഷം 1,468 വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുകയും 492 സ്വദേശി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ നാഷണല്‍ ലേബര്‍ ഒബ്‌സര്‍വേറ്ററി (NLO.sa) ഏജന്‍സി തയാറാക്കിയ രണ്ടാം പാദ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്.

സ്വദേശിവല്‍ക്കരണം ശക്തമായതോടെ സൗദിയില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 44,814 ആയി വര്‍ധിച്ചു. പ്രതിദിനം 492 പേര്‍. അതേസമയം തൊഴില്‍ നഷ്ടമായ വിദേശികളുടെ എണ്ണം 133,652 ആയി ഉയര്‍ന്നു. പ്രതിദിനം 1,468 പേര്‍. സൗദിയില്‍ കടകളിലും ഫാക്ടറികളിലും വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതോടെ 5,043 വനിതകള്‍ കടകളിലും 2,650 വനിതകള്‍ ഫാക്ടറികളിലും ജോലി ലഭിച്ചു. അതോടൊപ്പം സൗദിയില്‍ തൊഴില്‍രംഗത്തെ സ്ത്രീ ശാക്തീകരണത്തിനായി തെയ്യാറാക്കിയ ‘വുസൂല്‍’ എന്ന പദ്ധതിയെ തുടര്‍ന്ന് 11,611 സ്വദേശി വനിതകള്‍ക്ക് ജോലി ലഭിച്ചു.

Exit mobile version