സംസ്ഥാനത്ത് തുലാവര്‍ഷം ശക്തം; അമ്പൂരില്‍ ഉരുള്‍പൊട്ടല്‍, കനത്ത നാശനഷ്ടം

അമ്പൂരി കുന്നത്തുമല ഓറഞ്ചുകാടിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിയായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് കൊല്ലം അമ്പൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അമ്പൂരി കുന്നത്തുമല ഓറഞ്ചുകാടിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നുമില്ലെങ്കിലും കനത്ത കൃഷി നാശവും ഒരേക്കര്‍ കൃഷിഭൂമി ഒലിച്ച് പോയെന്നാണ് വിവരം.

അതേസമയം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്ത് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് സംസ്ഥനത്ത് എല്ലാ ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version