അഞ്ച് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യപകന്‍ അറസ്റ്റില്‍

ഗോവയിലെ പോണ്ട ജില്ലയിലാണ് സംഭവം

പനാജി: ഗോവയില്‍ അഞ്ച് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഗോവയിലെ പോണ്ട ഉപജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മനോജ് ഫദ്ദെ അഞ്ച് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിതായി സ്‌കൂള്‍ കമ്മിറ്റിക്ക് പരാതി ലഭിച്ചു.

അന്വേഷണത്തില്‍ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Exit mobile version