13 അടി നീളം, 15 കിലോ ഭാരം; നാടിനെ വിറപ്പിച്ച രാജവെമ്പാലയെ ഓവുചാലില്‍ നിന്ന് പുറത്തെടുത്തു, വീഡിയോ

തായ്‌ലാന്റിലെ ബാങ്കോക്കിലുള്ള ഹൗസിങ് എസേ്റ്ററ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം

ബാങ്കോക്ക്: തായ്‌ലാന്റില്‍ ഓവുചാലില്‍ കുടുങ്ങിയ രാജവെമ്പാലയെ പാമ്പുപിടുത്തക്കാര്‍ രക്ഷപ്പെടുത്തി. തായ്‌ലാന്റിലെ ബാങ്കോക്കിലുള്ള ഹൗസിങ് എസേ്റ്ററ്റില്‍ ചൊവ്വാഴ്ചയാണ് സംഭവം. എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പു പിടുത്തക്കാരെത്തിയാണ് പാമ്പിനെ പിടിച്ചത്. കരയിലിരുന്ന പാമ്പ് വെള്ളമുള്ള ഓവുചാലിലേക്ക് ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

ഒടുവില്‍ പാമ്പുപിടുത്തകാരുടെ സാഹസികതക്കൊടുവിലാണ് 13 അടി നീളവും 15 കിലോ തൂക്കവുമുള്ള രാജവെമ്പാലയെ തളച്ചത്. ഇത്രയും വലിപ്പമുള്ള രാജവെമ്പാലകളെ കണ്ടുകിട്ടാന്‍ പ്രയാസമാണെന്നാണ് സംഘം പറഞ്ഞു. ഉഗ്രവിഷമുള്ള പാമ്പിനെ വനപാലകര്‍ക്ക് കൈമാറിയാണ് സംഘം മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Exit mobile version