യുഎഇയില്‍ സ്‌കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിക്ക് പരിക്ക്

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി

ഷാര്‍ജ: കല്‍ബയില്‍ സ്‌കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. കുട്ടികളുമായി വന്ന ബസ് മെയില്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ സ്‌കൂള്‍ ബസില്‍ കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തിന്റെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില് പോലീസും പട്രോള്‍ സംഘവും ആംബുലന്‍സും സ്ഥലത്തെത്തി. തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുകളൊന്നുമില്ല. തുടര്‍ന്ന് ഇവരെ സ്‌കൂളിലേക്ക് കൊണ്ടുപോയെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version