അനധികൃത കുടിയേറ്റം; അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ച 18 പേര്‍ പിടിയില്‍

ട്രക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്

അബുദാബി: അബുദാബിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 18 പേരെ പോലീസ് പിടികൂടി. സ്ത്രികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് പോലീസ് പിടികൂടിയത്. ട്രക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവര്‍ അബുദാബിയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അല്‍ ഐനില്‍ വെച്ച് 18 പേരെയും പിടികൂടുകയായിരുന്നു. കസ്റ്റംസിന്റെ സഹായത്തോടെയാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version