നവജാതശിശുവിനെ പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

18 വര്‍ഷമായി പള്ളിയില്‍ ജോലിക്ക് നില്‍ക്കുന്ന മുഹമ്മദ് യൂസഫ് ജാവേദാണ് പള്ളിക്കുള്ളില്‍ കുഞ്ഞിനെ ആദ്യം കണ്ടത്

ഷാര്‍ജ: ഷാര്‍ജയില്‍ നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ അല്‍ഖാസ്ബ പള്ളിയിലാണ് കമ്പിളിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. 18 വര്‍ഷമായി പള്ളിയില്‍ ജോലിക്ക് നില്‍ക്കുന്ന മുഹമ്മദ് യൂസഫ് ജാവേദാണ് പള്ളിക്കുള്ളില്‍ കുഞ്ഞിനെ ആദ്യം കണ്ടത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് സംഭവം.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് ജാവേദ് പള്ളിക്കുള്ളില്‍ എത്തിയത്. സംഭവം ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്നയാളാണ് ഞാന്‍’. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വിഷമം തോന്നിയെന്ന് ജാവേദ് പറഞ്ഞു. സിസിടിവിയുടെ സഹായത്തില്‍ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Exit mobile version