രുചികരമായ മൈസൂര്‍പാക്ക് തയ്യാറാക്കാം ഈസിയായി!

വീട്ടിലെ മുഴുന്‍ അംഗങ്ങള്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന മധുരപലഹാരമാണ് മൈസൂര്‍ പാക്ക്

മധുരം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ മധുരപ്രേമികളില്‍ വ്യത്യാസമില്ല. വീട്ടിലെ മുഴുന്‍ അംഗങ്ങള്‍ക്കും ഒരുപോലെ ഇഷ്ടപെടുന്ന മധുരപലഹാരമാണ് മൈസൂര്‍ പാക്ക്. മൈസൂര്‍ പാക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാനാവുമെന്ന് എന്നാല്‍ അധിക പേര്‍ക്കും പുത്തനറിവായിരിക്കും! ഇതാ ട്രൈ ചെയ്യാന്‍ ഒരു ഈസി മൈസൂര്‍പാക്ക് പാചക കുറിപ്പ്.

ചേരുവകള്‍

1. വറുത്ത കടലമാവ് – 2 കപ്പ്
2. വെള്ളം – ആവശ്യത്തിന്
3. പഞ്ചസാര – 3 കപ്പ്
4. നെയ്യ് -3 കപ്പ്
5. ബേക്കിംഗ് പൗഡര്‍ – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

പഞ്ചസാര പാവ് തയ്യാറാക്കി അതിലേക്ക് നെയ്യും കടലമാവും ബേക്കിങ് പൗഡറും ചേര്‍ക്കുക. ഇത് കട്ടിയില്‍ തിളച്ചുവരുമ്പോള്‍ പരന്ന പാത്രത്തിലേക്ക് മാറ്റി വെക്കാം. ചൂടോടെ മുറിച്ചു വെച്ച് തണുത്തശേഷം കഴിക്കാവുന്നതാണ്.

Exit mobile version