നവരാത്രി ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ തയ്യാറാക്കാം റവ ലഡു

നവരാത്രി ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ വ്യത്യസ്തമായ ഈ മധുര പലഹാരം പരീക്ഷിക്കാം. മധുരപ്രേമികളുടെ ഇഷ്ട പലഹാരമായ ലഡുവിന്റെ വ്യത്യസ്ത വിഭാഗമായ റവ ലഡു ഇത്തവണ പരീക്ഷിക്കാം.

വീട്ടില്‍ തന്നെ തയാറാക്കാവുന്നൊരു റവ ലഡുക്കൂട്ട്:
നെയ്യ് – 4 ടേബിള്‍ സ്പൂണ്‍
റവ – 2 കപ്പ്
പഞ്ചസാര – 1 1/2 കപ്പ്
പാല്‍ – 1/2 കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ്/ഉണക്ക മുന്തിരി

തയ്യാറാക്കുന്നവിധം:

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തു കോരുക.
അതേ പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ച് റവ വറുത്തെടുക്കുക.
പഞ്ചസാര മിക്‌സിയില്‍ നന്നായി പൊടിച്ചെടുത്തതിലേക്ക് വറുത്ത റവ കൂടി ഇട്ട് വീണ്ടും നന്നായി പൊടിച്ചെടുക്കുക.

ഒരു പാത്രത്തിലേക്ക് ഈ പൊടി ഇട്ട് വറുത്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും, ഏലയ്ക്കാപ്പൊടിയും ബാക്കി നെയ്യും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. കുറേശ്ശെ പാലും ചേര്‍ത്ത് കൊടുക്കാം. ഇനി ഇതിനെ ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം

Exit mobile version