സൂക്ഷിക്കുക! 45 കഴിഞ്ഞവര്‍ക്ക് ഈ അസുഖങ്ങള്‍ക്ക് സാധ്യത

പൊതുവേ ഹൃദയാഘാതത്തിനും അര്‍ബുദത്തിനുമാണ് ആളുകള്‍ ചികിത്സകളും പഠനങ്ങളും നടത്തുന്നത്. എന്നാല്‍

വീട്ടില്‍ മുതിര്‍ന്നവരുള്ളവരുടെ ശ്രദ്ധയ്ക്ക്, 45 വയസു കഴിഞ്ഞ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഈയടുത്ത കാലത്തായി പാര്‍ക്കിസണ്‍സ്, ഡിമന്‍ഷ്യ,സ്‌ട്രോക്ക് എന്നിവ സാധാരണയായി കണ്ടുവരുന്നതായി പഠനം. ഈ മൂന്ന് അസുഖങ്ങളും വൃദ്ധജനങ്ങള്‍ക്കിടയില്‍ മരണനിരക്ക് വര്‍ധിക്കാനിടയാക്കുന്നതായാണ് പുതിയ പഠനത്തില്‍ പറയുന്നത്.

പൊതുവേ ഹൃദയാഘാതത്തിനും അര്‍ബുദത്തിനുമാണ് ആളുകള്‍ ചികിത്സകളും പഠനങ്ങളും നടത്തുന്നത്. എന്നാല്‍ ഇതിനിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലരോഗങ്ങള്‍ വളര്‍ന്നു വരുന്നതായി നെതര്‍ലാന്റ് ഇറാസ്മസ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജി ആന്റ് എപ്പിഡമോളജി അസോസിയേറ്റ് പ്രൊഫസറും ഗവേഷകനുമായ കമ്രന് ഇക്രം പറയുന്നു.

26 വര്‍ഷത്തിനിടയില്‍ 12,102 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. 1990 ല്‍ തുടങ്ങിയ പഠനം 2016 ലാണ് അവസാനിപ്പിച്ചത്. പഠനത്തില്‍ പങ്കെടുത്ത 1,489 ആളുകള്‍ക്ക് ഡിമന്‍ഷ്യ ബാധിച്ചിരുന്നു. 1,285 പേര്‍ക്ക് സ്‌ട്രോക്കും 268 പേര്‍ക്ക് പാര്‍ക്കിസണ്‍സ് കണ്ടെത്തി. 438 പേര്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ബാധിച്ചിരുന്നു.

രോഗം ബാധിച്ചവരില്‍ 48.2 ശതമാനം പേര്‍ സ്ത്രീകളും, 36.2 ശതമാനം പേര്‍ പുരുഷന്മാരും ആയിരുന്നു. കൂടാതെ സ്ത്രീകള്‍ക്ക് ഡിമന്‍ഷ്യ സ്‌ട്രോക്കും വരാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു പഠനം കണ്ടെത്തി.

Exit mobile version