രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി വി മുരളീധരന്‍

കൊച്ചി: രാജ്യസഭ ഡെപ്യൂട്ടി ചീഫ് വിപ്പായി കേന്ദ്ര പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ തിരഞ്ഞെടുത്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തത്.

കേന്ദ്രമന്ത്രിയായ പ്രഹ്ലാദ് ജോഷിയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ്. അര്‍ജുന്‍ രാം മേഘ്വാള്‍ ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും. ലോക്സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനേയും രാജ്യസഭയിലെ പാര്‍ട്ടി ചീഫ് വിപ്പായി നാരായണ്‍ ലാല്‍ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.

നരേന്ദ്രമോഡിയാണ് ബിജെപിയുടെ ലോക്സഭാ കക്ഷിനേതാവ്. ലോക്സഭാ കക്ഷി ഉപനേതാവായി രാജ്നാഥ് സിംഗും കേന്ദ്രന്ത്രി തവാര്‍ചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവുമായിരിക്കും.

Exit mobile version