കോഴിക്കോട് സ്‌കൂളില്‍ റാഗിങ്: മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി

കോഴിക്കോട്: കോഴിക്കോട് സ്‌കൂളില്‍ റാഗിങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്ക്. നൊച്ചാട് ഹയര്‍സെക്കഡറി സ്‌കൂളിലാണ് സംഭവം. ചെവിക്ക് അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് മര്‍ദനമേറ്റത്. ഹാഫിസിനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് 20 ശതമാനം കേള്‍വിക്കുറവുണ്ട്. തോളിനും സാരമായ പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതി പോലീസിന് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് നൊച്ചാട് ഹയര്‍ സെക്കഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥി പരാതി നല്‍കിയിരിക്കുന്നത്. സ്‌കൂളിന് പുറത്തുള്ള റോഡില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

സ്‌കൂള്‍ ആരംഭിച്ച ഉടനെത്തന്നെ ആരംഭിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഷൂ ധരിക്കരുത്, മുടി വെട്ടണം, ക്ലീന്‍ ഷേവ് ചെയ്യണം തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍. കുട്ടികളോട് പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനും പറഞ്ഞിരുന്നു. ഇത് ചെയ്യാത്തതിനാണ് കുട്ടിയെ മര്‍ദ്ദിച്ചത്.

Exit mobile version