‘വോട്ടുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് പോലെ വോട്ടെടുപ്പിന് ശേഷം വോട്ട് ചെയ്തവരുടെ ലിസ്റ്റും പ്രസിദ്ധീകരിക്കുക’; കള്ളവോട്ട് തടയാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് സന്തോഷ് പണ്ഡിറ്റ്

കൈ വിരല് വെച്ച് ആളെ തിരിച്ചറിയുന്ന (റേഷന്‍ കടയില്‍ നിന്ന് അരി വാങ്ങാനും, മൊബൈല് ആധാറായ് ബന്ധിക്കാനും ഉപയോഗിക്കുന്നത് പോലെ) ബയോ മെട്രിക് ടെക്നിക് - ( വിരലടയാളം ) രീതിയിലൂടെ മാത്രം വോട്ട് ചെയ്യുവാന്‍ അനുവദിക്കുന്ന രീതി വരണം

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് വ്യാപകമായതോടെ ദുരിതത്തിലായത് പൊതുജനങ്ങളും രാഷ്ടീയ മുന്നണികളും ഉദ്യോഗസ്ഥരുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാനുള്ള മാര്‍ഗങ്ങള്‍ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

Dear facebook family,

കേരളത്തില് കഴിഞ്ഞ ദിവസത്തെ ഇലക്ഷനിടയില് ചിലയിടത്ത് കള്ള വോട്ടുകള് പലരും ചെയ്തു എന്ന പരാതിയും, വിവാദങ്ങളും നടക്കുകയാണല്ലോ. ഇതിന് തെളിവായ് വീഡിയോകളും വ്യാപകമായ് പ്രചരിക്കുന്നു. ഇനി മുതല് കൈ വിരല് വെച്ച് ആളെ തിരിച്ചറിയുന്ന (റേഷന്‍ കടയില്‍ നിന്ന് അരി വാങ്ങാനും, മൊബൈല് ആധാറായ് ബന്ധിക്കാനും ഉപയോഗിക്കുന്നത് പോലെ) ബയോ മെട്രിക് ടെക്നിക് – ( വിരലടയാളം )
രീതിയിലൂടെ മാത്രം വോട്ട് ചെയ്യുവാന്‍ അനുവദിക്കുന്ന രീതി വരണം. (കണ്ണിലൂടെ ഉള്ള തിരിച്ചറിയല് രീതിയും നല്ലതാണേ)അതോടെ മരിച്ച ആളുകള് വോട്ടു ചെയ്യുന്ന കലാ പരിപാടിയൊക്കെ നില്കും.

കള്ള വോട്ട് വിവാദം കേരളത്തില് എല്ലാ തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കപ്പെടുന്നതിനാല്
ഈ ഐ ടി യുഗത്തില്‍ ഇത്തരം ശാസ്ത്രീയ മാര്‍ഗങ്ങളൊക്കെ സ്വീകരിക്കുവാന്‍ വേണ്ട മേല് നടപടി സ്വീകരിക്കുക. കേരളത്തിലെ election കൂടുതല് സുതാര്യമാക്കുക. വോട്ടുള്ളവരുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നത് പോലെ വോട്ടെടുപ്പിന് ശേഷം വോട്ട് ചെയ്തവരുടെ ലിസ്റ്റും പ്രസിദ്ധീകരിക്കാന്‍ നടപടിയെടുക്കുക. ഇതില്‍ നിന്നും മരിച്ചവരുടെയും NRI ക്കാരുടെയും വോട്ട് ചെയ്തിട്ടുണ്ടോയെന്ന് ആര്‍ക്കും കണ്ട്പിടിക്കാം. അങ്ങനെ സംഭവിച്ചുട്ടെണ്ടെങ്കില്‍ cctv യില്‍ എളുപ്പം track ചെയ്യാം.

(വാല് കഷ്ണം.. എന്ടെ ഈ അഭിപ്രായത്തോട് പലരും വിയോജിക്കാം..അത് സ്വാഭാവികം. പഞ്ചസാരക്കും ഉപ്പിനും നിറം ഒന്നാണെന്കിലും, രുചി വ്യക്ത്യസ്ഥം ആണല്ലോ…)

Pl comment by Santhosh Pandit (ഒടുവില് പണ്ഡിറ്റ് വരും , എല്ലാം ശരിയാക്കും)

Exit mobile version