വഴിയൊരുക്കാം ഒരു കുരുന്ന് ജീവന് കൂടി! നവജാത ശിശുവുമായി അതിവേഗം ആംബുലന്‍സ് അമൃതയിലേക്ക്

Life Save EMS ന്റെ KL02 BG 8296 എന്ന നമ്പറില്‍ ഉള്ള ICU,NICU ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുവരുന്നത്.

കോഴിക്കോട്: ഉഡുപ്പി കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ദിവസം പ്രായമായ കുട്ടിയുമായുമായി ആംബുലന്‍സ് എറണാകുളത്തേക്ക്. വൈകീട്ട് 4.50-ന് ആരംഭിച്ച ഈ അതിവേഗ ദൗത്യത്തിന് കൈകോര്‍ത്ത് കുരുന്നുജീവനെ രക്ഷിക്കാം. രാത്രി 10 മണിക്ക് ആംബുലൻസ് മലപ്പുറം കക്കാട് പിന്നിട്ടു.

ഹൃദയ സംബന്ധമായ അസുഖം മൂലം അമൃതയിലേക്കാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത്. സര്‍ക്കാരിന്റെ ദേശീയ ആരോഗ്യദൗത്യത്തിന്റെ കീഴില്‍ പ്രവൃര്‍ത്തിക്കുന്ന ആര്‍ബിഎസ് കെ ‘ഹൃദ്യം’ പദ്ധതിയുടെ ഭാഗമായി അടിയന്തിര ശസ്ത്രകിയക്കു വേണ്ടിയാണ് ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലേക്ക് കുട്ടിയുമായി ആംബുലന്‍സ് പുറപ്പെട്ടത്.

ഹൃദ്യം ആംബുലന്‍സ് ആയ ലൈഫ് സേവ് ഇഎംഎസിന്റെ കെ.എല്‍ 02 BG 8296 എന്ന നമ്പറില്‍ ഉള്ള ഐസിയു ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടു പോകുന്നത്. ആംബുലന്‍സ് കടന്നുപോകുമ്പോള്‍ ഒരല്‍പം വേഗത കുറച്ച് ആംബുലന്‍സിനെ കടത്തിവിട്ടാല്‍ ഒരു കുരുന്നു ജീവന്‍ കൂടി നമുക്ക് രക്ഷിക്കാന്‍ കഴിയും.

Exit mobile version