വോട്ട് ചെയ്യാനെത്തിയ ദിലീപിനൊപ്പം സെല്‍ഫി; വനിതാ പോളിംഗ് ഓഫീസറുടെ നടപടി വിവാദത്തിലേക്ക്

ആലുവ: വോട്ട് ചെയ്യാനെത്തിയ നടന്‍ ദിലീപിനൊപ്പം സെല്‍ഫിയെടുക്കാന്‍ വനിതാ പോളിംഗ് ഓഫീസര്‍ ബൂത്തിന് പുറത്തിറങ്ങിയത് വിവാദമാകുന്നു. തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി ദിലീപ് അമ്മ, സഹോദരന്‍, സഹോദര ഭാര്യ എന്നിവരോടൊപ്പം പാലസ് റോഡിലെ ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം.

ദിലീപ് വോട്ട് ചെയ്ത് മടങ്ങുമ്പോള്‍ വനിതാ പോളിംഗ് ഓഫീസര്‍ ബൂത്തിന് പുറത്തിറങ്ങി ദിലീപുമായി സെല്ഫിയെടുക്കുകയായിരുന്നു. തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയവരും ദിലീപിനൊപ്പം സെല്‍ഫിക്കായി വട്ടം കൂടി.

ആരാധകര്‍ക്കൊപ്പം സന്തോഷപൂര്‍വം സെല്‍ഫിയെടുത്ത ശേഷമാണ് ദിലീപ് മടങ്ങിയത്. സംഭവത്തില്‍ വന്‍ വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം ഉയരുന്നത്.

Exit mobile version