കെ സുരേന്ദ്രനും കുമ്മനവും വിജയിച്ചു കഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകും പിസി ജോര്‍ജ്

കോഴിക്കോട്: പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ വിജയിച്ചുകഴിയുമ്പോള്‍ താന്‍ ആരാണെന്ന് മനസിലാകുമെന്ന് പിസി ജോര്‍ജ്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും വിജയിക്കും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി വിജയിച്ചു കഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വലിയ പിന്തുണ തനിക്കുണ്ട്. അവര്‍ വോട്ടുചെയ്യും. തിരുവനന്തപുരത്ത് വമ്പിച്ച റോഡ് ഷോ നടത്താനാണ് തീരുമാനം. ബിജെപി മത്സരിക്കുന്ന ബാക്കി സീറ്റുകളെ കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ കോണ്‍ഗ്രസുകാരനായ നരസിംഹറാവുവാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കോഴിക്കോട്ട് എന്‍ഡിഎയുടെ വിജയ് സങ്കല്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version