‘അയ്യപ്പന് വേണ്ടി എന്റെ വോട്ട്’; സോഷ്യല്‍ മീഡിയയിലേത് വ്യാജ പ്രചരണമാണെന്ന് എം ജയചന്ദ്രന്‍

കൊച്ചി: ‘എന്റെ വോട്ടും ഇക്കുറി അയ്യപ്പന് വേണ്ടി’ എന്ന വാചകത്തോടെ തന്റെ ഫോട്ടോ വെച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍.

താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലെന്നും തന്റെ മതം സംഗീതമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ അയ്യപ്പ സ്വാമി ഭക്തനാണ് 35 വര്‍ഷമായി ശബരിമലയില്‍ പോകുന്നയാളാണ് താന്‍. താന്‍ വിശ്വസിക്കുന്നത് ‘തത്വമസി’യിലാണെന്നും ജയചന്ദ്രന്‍ വ്യക്തമാക്കി.

ഇത്തരമൊരു പ്രസ്താവന താന്‍ ഒരിടത്തും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിരവധി താരങ്ങളുടെ പേരില്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Exit mobile version