ബാലഭാസ്‌കറിന് സ്‌നേഹത്തില്‍ ചാലിച്ച സമ്മാനവുമായി എം ജയചന്ദ്രന്‍

ബാലു ഇവിടെയുണ്ടെന്ന സന്ദേശം സംഗീതത്തില്‍ ചാലിച്ച് വീഡിയോ ആക്കിയാണ് ജയചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

സംഗീത ലോകത്തെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. കാറപകടത്തില്‍ ആ ജീവന്‍ നഷ്ടമായതിന്റെ വേദന ഇനിയും മാറിയിട്ടില്ല. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ബാലഭാസ്‌കറിന് ഓര്‍മ്മകുറിപ്പുകള്‍ ഒഴുകിയെത്തിയിരുന്നു.

ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ബാലുവിന് സ്‌നേഹത്തില്‍ ചാലിച്ച സമ്മാനവുമായെത്തിയിരിക്കുകയാണ്. ബാലു ഇവിടെയുണ്ടെന്ന സന്ദേശം സംഗീതത്തില്‍ ചാലിച്ച് വീഡിയോ ആക്കിയാണ് ജയചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

ബാലഭാസ്‌കര്‍ ചിട്ടപ്പെടുത്തിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ജയചന്ദ്രന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

Exit mobile version