ഒളിച്ചോടി പോകുകയാണെന്ന് പറഞ്ഞ് ലൈവില്‍, മണിക്കൂറുകള്‍ക്കൊടുവില്‍ കാമുകന്റെ ചതി വെളിപ്പെടുത്തി പെണ്‍കുട്ടി, വീഡിയോ

കൊച്ചി: ഇനി തന്നെ അന്വേഷിക്കേണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം ജീവിയ്ക്കാന്‍ പോകുകയാണെന്നും വ്യക്തമാക്കി ഫേസ്ബുക്ക് ലൈവിലെത്തിയ പെണ്‍കുട്ടിയുടെ വീഡിയോ വൈറലായിരുന്നു. രാമമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് ലൈവിലെത്തി ഒളിച്ചോടുകയാണെന്ന് അറിയിച്ചത്.

എന്നാല്‍ വൈകുന്നേരത്തോടെ ഇതേ പെണ്‍കുട്ടി മറ്റൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ചതിയ്ക്കപ്പെട്ടെന്നാണ് പെണ്‍കുട്ടി രണ്ടാമത് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കുന്നത്.

താന്‍ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരെല്ലാം ബന്ധത്തിന് എതിരായിരുന്നെന്നും ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. സ്‌നേഹത്തിന്റെ ബലത്തിന് വേണ്ടി പിന്നീട് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഒരു ബലത്തിനുവേണ്ടി യുവാവ് നിര്‍ബന്ധിച്ച് വീഡിയോ എടുപ്പിയ്ക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പെണ്‍കുട്ടി പറയുന്നു. വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. പക്ഷേ താന്‍ ചതിക്കപ്പെട്ടെന്നും, തനിക്ക് പറ്റിയ അബദ്ധമാണ്. ഇനി ഇങ്ങനെയൊരു ബന്ധം വേണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

താന്‍ ഒളിച്ചോടിയിട്ടില്ല. അച്ഛനും അമ്മയും നിരപരാധികളാണെന്നും താന്‍ അവരുടെ കൂടെ വീട്ടിലുണ്ടെന്നും വീട്ടില്‍ തന്നെയുണ്ടെന്നും വ്യക്തമാക്കുന്നു.

Exit mobile version