ജോസഫിനെ തള്ളി, കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ തന്നെ

കോട്ടയം: കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാകും. പിജെ ജോസഫിനെ തള്ളിയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത്. കെഎം മാണിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

സ്ഥാനാര്‍ത്ഥിയാകണമെന്ന് പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് പിജെ ജോസഫിനെ തള്ളിയാണ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പിജെ ജോസഫുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിയെടുത്ത തീരുമാനം ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.

പിജെ ജോസഫ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് കെ.എം മാണി നിയോജക മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പിജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പിജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു. ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യയോഗം ചേരുകയാണ്.

Exit mobile version