മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്ക് പറഞ്ഞു; പരീക്ഷാ തലേന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ചെങ്ങന്നൂര്‍: പരീക്ഷാ സമയത്ത് മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വെണ്‍മണി തുറവത്തറ വീട്ടില്‍ അനിയന്‍- ഉഷ ദമ്പതികളുടെ മകള്‍ ആനിമോള്‍ (16) ആണ് ജീവനൊടുക്കിയത്.

നാളെ പ്ലസ്‌വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെ ആനി മൊബൈലില്‍ കളിക്കുന്നത് കണ്ട സഹോദരി വഴക്കു പറയുകയായിരുന്നു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. അല്‍പ്പനേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഫാനില്‍ കെട്ടിത്തൂങ്ങിയത് കണ്ടത്. വെണ്‍മണി പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.

Exit mobile version