പെരിയ ജവഹര്‍ നവോദയയിലെ എച്ച്1 എന്‍1: രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികള്‍ സുഖം പ്രാപിച്ചു

കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ എച്ച്1 എന്‍1 നിയന്ത്രണവിധേയം.
രോഗലക്ഷണങ്ങള്‍ പ്രകടമായ 137 കുട്ടികളില്‍ 131 പേര്‍ പരിപൂര്‍ണമായും സുഖം പ്രാപിച്ചു.

ആരോഗ്യ വകുപ്പ് കാര്യക്ഷമമായി ഏകോപിപ്പിച്ച ചികിത്സാ, രോഗ നിരീക്ഷണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴി പുതിയ കേസുകള്‍ ഉണ്ടാകുന്നത് തടയാനും മറ്റു കുട്ടികളിലേക്കുള്ള രോഗ പകര്‍ച്ച ഇല്ലാതാക്കാനും കഴിഞ്ഞു.

മൂന്നു പേര്‍ വിദ്യാലയത്തിലും മൂന്നുപേര്‍ വീട്ടിലും സുഖം പ്രാപിച്ചു വരുന്നു. ഡോ. ധനേഷിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എപി ദിനേശ് കുമാര്‍ അറിയിച്ചു. ജില്ലാ സര്‍വ്വലന്‍സ് ഓഫീസര്‍ ഡോ. മനോജ് എ ടിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും വിദ്യാലയം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കും ചെയ്യുന്നു.

Exit mobile version