കായിക താരങ്ങള്‍ക്കായി ആയുര്‍വേദ ആശുപത്രി പരിഗണനയില്‍; മുഖ്യമന്ത്രി

തിരുവല്ല: കായിക താരങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വേദ ആശുപത്രി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താരങ്ങളുടെ പരിക്ക്
ചികില്‍സയ്ക്കും സംരക്ഷണത്തിനും ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

കായിക അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കളിക്കളങ്ങള്‍ ഉപയോഗയോഗ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലെ പുതിയ ജില്ലാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

Exit mobile version