സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റ്! നവംബര്‍- ഡിസംബര്‍ മാസങ്ങളിലെ സാംസ്‌കാരിക നായകന്മാര്‍ മിണ്ടാറുള്ളൂ; പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്‌

കൊച്ചി: കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റുകളാണെന്നും അവരെ കുറിച്ച് ജനങ്ങള്‍ പഠിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

സംസ്‌കാരിക നായകന്മാര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കൊന്നും അഭിപ്രായം പറയാറില്ലെന്ന് ഉത്തര്‍പ്രദേശിലെയും ചൈനയിലെയും കാര്യങ്ങള്‍ക്ക് മാത്രമാണ് അവര്‍ അഭിപ്രായം പറയുകയെന്നും ചാനല്‍ അഭിമുഖത്തില്‍ പരിസഹിച്ചു.

സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണ്. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. അതാണ് അഭിപ്രായം പറയാനായി ഈ മാസങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

ശരിക്കും അവരെ വെറൊരു പേരിലാണ് വിളിക്കേണ്ടത്. താന്‍ അതു പറയുന്നില്ല. അവാര്‍ഡും പണവുമാണ് ഇവരുടെ പ്രധാന പ്രശ്‌നം. സിനിമയില്‍ അപാരമായ ചങ്കൂറ്റമൊക്കെ കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണ്. അവരുടെ ആ ചങ്കുറപ്പൊന്നും വ്യക്തി ജീവിതത്തില്‍ കാണാറില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

Exit mobile version