ചരക്ക് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു; ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് തീ പിടിച്ച് ഉഗ്ര സ്‌ഫോടനം

ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ തീ പിടിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടാവുകയും ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട എന്‍എസ്എസ് സ്‌കൂളിന് സമീപം ചരക്ക് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയായിരുന്നു സംഭവം.കല്ലറ വെള്ളകുടി അഭിവിലാസത്തില്‍ ശശിധരന്റെ മകന്‍ അഭിലാല്‍ (23) ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിലാഷ് എന്നിവരാണ് മരിച്ചത്.

പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് ചരക്കുമായി ബൈപ്പാസ് ഭാഗത്തേക്ക് വരികയായിരുന്ന ലോറി എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ തീ പിടിച്ച് ഉഗ്ര സ്‌ഫോടനം ഉണ്ടാവുകയും ലോറിയുടെ മുന്‍വശം പൂര്‍ണ്ണമായും കത്തി നശിക്കുകയും ചെയ്തു.ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ
അണച്ചത്.

ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിപ്പോയ അഭിലാഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഫയര്‍ഫോഴ്‌സ് ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ ലോറിക്കടിയില്‍ നിന്ന് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അഭിലാല്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് മരണപ്പെട്ടത്. ഇവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം അപകടം ഉണ്ടായ ഉടന്‍ ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

Exit mobile version