ആലപ്പുഴയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ കലവൂരില്‍ കെഎസ്ഡിപിക്കു സമീപത്ത് വച്ച് ബൈക്കുകള്‍ നേര്‍ക്ക് നേര്‍ ഇടിച്ചാണ് അപകടം

ആലപ്പുഴ ; കലവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 യുവാക്കള്‍ മരിച്ചു. മണ്ണഞ്ചേരി സ്വദേശി വിപിന്‍(20), രാജീവ്(25), ആലപ്പുഴ സ്വദേശി ബാദുഷ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു അപകടം. ആലപ്പുഴ കലവൂരില്‍ കെഎസ്ഡിപിക്കു സമീപത്ത് വച്ച് ബൈക്കുകള്‍ നേര്‍ക്ക് നേര്‍ ഇടിച്ചാണ് അപകടം.

സ്വകാര്യ ബസ്സ് ജീവനക്കാരനായ മണ്ണഞ്ചേര് പഞ്ചായത്ത് 13-ാം വാര്‍ഡ് പന്നിശേരി വെളി വിപിന്‍ ,ആപ്പൂര് രാജീവ് എന്നിവരും ആലപ്പുഴ സ്വദേശി അക്ബര്‍ ബാദുഷ എന്നിവരാണ് മരിച്ചത്.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസറ്റ് തയ്യാറാക്കിയശേഷം ഇവരുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസറ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version