കിണറിനരികില്‍ മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍

അസ്വാഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വാഴയൂര്‍ കക്കോവില്‍ മധ്യവയസ്‌കയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊല്ലേരി ഫാത്തിമ (55) യുടെ മൃതദേഹമാണ് വീടിന്റെ തൊട്ടടുത്ത് കിണറിനരികില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം.

രാത്രി ഒമ്പതിനു തന്നെ ഉമ്മ ഉറങ്ങിയെന്നാണ് മകള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് വാഴക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version