രജിസ്റ്റർ ചെയ്തു, വാക്‌സിൻ എടുത്തില്ല; പക്ഷെ സർട്ടിഫിക്കറ്റ് കിട്ടിയെന്ന് കണ്ണൂരിലെ യുവതിയുടെ പരാതി

ശ്രീകണ്ഠപുരം: കോവിൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് വാക്‌സിന് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് വാക്‌സിനേഷൻ പൂർത്തിയായെന്ന സർട്ടിഫിക്കറ്റ്. കോവിഡ് വാക്സിൻ ഒരു ഡോസ് പോലും സ്വീകരിക്കാത്ത യുവതിക്കാണ് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചത്. ശ്രീകണ്ഠപുരം കാവിൻമൂലയിലെ ചാലരകത്ത് സമീനയ്ക്കാണ് കഴിഞ്ഞ 15-ന് വാക്സിൻ സ്വീകരിച്ചതായി കാണിച്ചുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത്.

ഇവർ നേരത്തെ കോവിൻ പോർട്ടലിൽ വാക്സിൻ ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കുത്തിവെപ്പ് നടത്തിയിരുന്നില്ല. അതിനിടെയാണ് 41212165 ബാച്ച് നമ്പറിലുള്ള സർട്ടിഫിക്കറ്റ് സമീനയുടെ ഫോണിലേക്ക് എത്തിയത്. ഇതോടെ ഇവർ ആശങ്കയിലായി.


തനിക്ക് ലഭിക്കേണ്ട വാക്സിൻ മറ്റാർക്കോ നൽകിയതാണെന്നും അശ്രദ്ധമായി പ്രവർത്തിച്ച് ഗുരുതര വീഴ്ച വരുത്തിയവർക്കെതിരേ അന്വേഷണം നടത്തണമെന്നുമാണ് സമീനയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സമീന ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതിയും നൽകി.

Exit mobile version