സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

Anti-Dowry Law | Bignewslive

കൊച്ചി : സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെരുമ്പാവൂര്‍ സ്വദേശി ഡോ.ഇന്ദിര രാജന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്.

ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്‌സ് നിയമം നടപ്പില്‍ വരുത്താത്തതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു. വിസ്മയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കിരണ്‍കുമാര്‍ പ്രതിസ്ഥാനത്ത് വന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണം എന്നാണ് കോടതി നിര്‍ദേശം.

സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണം, ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരുടെ നിയമനം നടത്തണം, സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ച പെണ്‍കുട്ടികളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വിവാഹ സമയത്തോ അനുബന്ധമായോ നല്‍കുന്ന സമ്മാനങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചു മാത്രമേ രജിസ്‌ട്രേഷന്‍ നടത്താവൂ എന്ന് രജിസ്ട്രര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ മുന്നോട്ട് വെച്ചത്.

Exit mobile version