വടകരയില്‍ കെ.കെ രമയുടെ ലീഡ് 8000 കടന്നു

കോഴിക്കോട്: വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ രമയ്ക്ക് വൻ ലീഡ്. രമയുടെ ലീഡ് 8കടന്നു.

നേരത്തെ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോഴും രമ തന്നെയായിരുന്നു മുന്നിൽ. മനയത്ത് ചന്ദ്രനാണ് വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൽ.ഡി.എഫിനാണ് മേൽക്കൈ. 91 സീറ്റുകളിൽ എൽ.ഡി.എഫ് മുന്നേറുമ്പോൾ 46 സീറ്റുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. 3 സീറ്റുകളിൽ എൻ.ഡി.എ ലീഡ് ചെയ്യുന്നുണ്ട്.

Exit mobile version