പോസ്റ്റൽ വോട്ടിൽ മാറിമറിഞ്ഞ് നേമം; കുമ്മനവും ശിവൻകുട്ടിയും തമ്മിൽ കടുത്ത പോരാട്ടം, കഴക്കൂട്ടത്തും ആറ്റിങ്ങലിലും എൽഡിഎഫ്

nemom

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ മൂന്ന് റൗണ്ട് പിന്നിടുന്നതിനിടെ ലീഡ് മാറി മറിഞ്ഞ് കടുത്ത പോരാട്ടം നടന്ന മണ്ഡലങ്ങൾ. കഴക്കൂട്ടത്തും നേമത്തും എൽഡിഎഫും എൻഡിഎയും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. നേമത്ത് വി ശിവൻകുട്ടിയും കുമ്മനം രാജശേഖരനും ഇടവിട്ട് മുന്നേറിക്കൊണ്ട് പോരാട്ടം കാഴ്ചവെയ്ക്കുകയാണ്.

നേമത്ത് ഒഴികെ എൻഡിഎയ്ക്ക് എവിടേയും മുന്നേറ്റമുണ്ടായിരുന്നില്ല. ശിവൻകുട്ടി മുന്നേറിയതോടെ നേമവും എൻഡിഎയെ കൈവിട്ടമട്ടാണ്.

Exit mobile version